ഒരു നാള്‍ വരും എന്ന പല്ലവി വിശ്വസിച്ചു കൊണ്ട് ആവര്‍ത്തിക്കുന്ന മലയാളസിനിമ മടുപ്പിനെ മറക്കാന്‍ ശീലിച്ച് നിശബ്‌ദരായി നിങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങി പോവാം.കഴിവുറ്റ ഒരു കൂട്ടായ്മയില്‍ നിന്നും ഗത്യന്തരമില്ലാത്ത വണ്ണം രൂപം പൂണ്ട ഒരു സിനിമാറ്റിക്ക് ഒടുക്കം കണ്ട് തീര്‍ത്തതിന്റെ മതിയായ ചാരിതാര്‍ഥ്യത്തോടെ!
അഴിമതിക്കാരനായുള്ള ഒരു ബില്‍ഡിങ് ഓഫീസറും അയാളുടെ പക്കല്‍ നിന്നും വീട് നിര്‍മാണത്തിനു അനുമതി തേടുന്ന കുളപ്പള്ളി സുകുമാരനേയും ചുറ്റി പറ്റിയാണ് കഥ.എന്നാല്‍ വിഷയത്തിന്റെ കാതലില്‍ കേന്ദ്രീകരിക്കാനാവാതെ ഉഴറി മാറി ഉഴപ്പിയാണ് അതിന്റെ സഞ്ചാരം.പ്രതിനായകനാവണോ മാപ്പുസാക്ഷിയാവണോ എന്ന ബില്‍ഡിങ് ഓഫീസര്‍ കഥാപാത്രത്തിന്റെ രൂപാന്തരപ്പെടുവാനുള്ള വൈഷമ്യം ശ്രീനിവാസന്റെ എഴുത്തുകാരന്‍/നടന്‍ സംഘര്‍ഷങ്ങളില്‍ നിന്നോ രൂപപ്പെടുന്നത്?താങ്കള്‍ ‘ഉയരം കുറഞ്ഞ’, ‘കറുത്ത’, സുന്ദരനായ ഒരു നടനാണ്.എന്നാല്‍ അതിനപ്പുറം അസാമാന്യനായ ഒരു തിരക്കഥകൃത്തായിരുന്നു എന്ന് ഞങ്ങള്‍ ഓര്‍ക്കുകയാണ്!
ഇതേ രൂപാന്തരപ്പെടാനുള്ള വൈഷമ്യം ലാലേട്ടന്റെ കഥാപാത്രത്തിനുമുണ്ട്.ആളുകള്‍ എന്നും ഓര്‍ക്കുന്ന ആ പഴയ സാധാരണക്കാരന്‍ അദ്ദേഹത്തിലെ താരത്തിന്റെ, മാറിയ ശരീരഭാഷയുടെ, പുതിയ കാലത്തിന്റെ മതില്‍ക്കെട്ടുകളില്‍ തല്ലി തകര്‍ന്ന് പോവുന്നു.കഥാപാത്രത്തിനു മറ്റൊരു പരിണാമം സാധ്യമല്ല!അദ്ദേഹത്തിലെ കരുത്തുറ്റ അഭിനേതാവിനു മാറ്റുരയ്ക്കാന്‍ തക്കതായ ഒന്നും സിനിമയിലില്ല താനും.
കുളപ്പുള്ളി സുകുമാരന്റെ കുടുംബ വര്‍ത്തമാനങ്ങളാണ് രസകരം.ഭാര്യയായി എത്തുന്ന സമീറയുമായുള്ള പിണക്കത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെയും ഊഹിക്കുകയേ നിര്‍വാഹമുള്ളൂ.ഒടുവിലാവട്ടെ സംവിധായകന്‍ പറഞ്ഞത് അങ്ങനെ ചെയ്യാനാണല്ലോ എന്ന മട്ടിലൊരു ഇണക്കവും ഒത്തുചേരലും.ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രമായ ദേവയാനിയാവട്ടെ നിഷ്കളങ്കതയുടെ ഒരു കാരിക്കേച്ചര്‍ പോലെ കടന്ന് പോവുന്നു.സിദ്ദീഖിനെ പോലെയുള്ള ശക്തരായ വില്ലന്‍ വേഷങ്ങള്‍ക്ക് ഒടുവില്‍ കടലാസ് പുലികളേക്കാള്‍ അപ്രധാനമായ ഗതികെട്ട പരിണാമം.ഇനി പറയൂ ഇത്തരത്തിലൊരു കഥ രാജീവ് കുമാറിന്റെ ശരാശരി നിലവാരം മാത്രമുള്ള സംവിധാനം കൊണ്ട് എങ്ങനെയാവും?
തുടക്കത്തിലെ മോഹന്‍ലാലിന്റെ കുറേ ഭാവങ്ങള്‍ ,ശ്രീനിയുടെ കുറേ ഡയലോഗുകള്‍,സുരാജിന്റെ/കോട്ടയം നസീറിന്റെ തമാശകള്‍ ഒക്കെയാണ് ഒരാശ്വാസമെന്ന നിലയ്ക്ക് വേണമെങ്കില്‍ ചൂണ്ടി കാണിക്കാവുന്നത്.
Verdict-മോഹന്‍ലാല്‍ -ശ്രീനി കൂട്ടു കെട്ടിന്റെ പഴയ നല്ല സിനിമകളെ ഗൃഹാതുരമായ ഓര്‍മ്മയായി സൂക്ഷിക്കുന്ന മലയാളിയെ ലക്ഷ്യം വച്ച ഒരു ഏര്‍പ്പാട്.....വല്ലാത്തയൊരു ഏര്‍പ്പാട്!
Subscribe to:
Post Comments (Atom)
0 comments:
Post a Comment